Tuesday, April 24, 2012

ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാ വീക്ഷണത്തില്‍

വേട്ടയാടപ്പെടുന്നവര്‍ക്കും ഇരകള്‍ക്കും വേണ്ടി നിരന്തരപോരാട്ടം നടത്തിയ ബനാത്ത്‌വാല ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. ഗാംഭീര്യമുള്ള ആ ശബ്‌ദത്തിന്റെ കരുത്തില്‍ അനീതിയുടെ കോട്ടകളില്‍ വിള്ളലുകള്‍ വീണു. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള അക്ഷീണയത്‌നങ്ങളുമായി മരണം വരെ പോരാട്ടം തുടര്‍ന്ന അദ്ദേഹത്തിന്റെ ശബ്‌ദം നിക്ഷിപ്‌ത താല്‍പ്പര്യങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ ചാട്ടുളിയായി ചെന്നു തറച്ചു. ശരീഅത്ത്‌ വിവാദകാലത്ത്‌ ബനാത്ത്‌വാലാ അവതരിപ്പിച്ച പ്രമേയം നിയമമായി മാറിയത്‌ ന്യൂനപക്ഷ രാഷ്‌ട്രീയത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ്‌. ഒരു
പാര്‍ലമെന്റ്‌ അംഗത്തിന്റെ പ്രമേയം നിയമമായി മാറുന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയേയും, വിവിധങ്ങളായ ആഗോളനിയമ സംവി ധാനങ്ങളേയും ഇന്ത്യന്‍ സമൂഹത്തിന്റെ അന്തര്‍ധാരയെയും കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന പരന്ന വിജ്ഞാനത്തിന്റെ
നാട്ടക്കുറിയാണ്‌ ഈ ലഘുപുസ്‌തകം.

ജി.എം.ബനാത്ത്‌ വാല (വിവ: ഷാഫി ചാലിയം)
Rs:35