Saturday, June 25, 2011

ഓര്‍മകളില്‍ ബനാത്ത്‌വാല

ഗുലാം മഹമൂദ് ബനാത്ത് വാല അന്തരിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഭിമാനകരമായി നേതൃത്വം നല്‍കിയ പ്രഗല്‍ഭ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുന്ന ദശാസന്ധിയിലാണ് നാം. മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ അനവരതം പ്രവര്‍ത്തിച്ച ഊര്‍ജ്വസ്വലനായ നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.ഉജ്വലവാഗ്മിയായ അദ്ദേഹം ബോംബെ നഗരത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടാണ് മുസ്ലിംലീഗിന്റെ നേതൃനിരയിലേക്ക് വന്നത്. മഹാരാഷ്ട്രയിലെ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായ നിയമസഭാ സാമാജികനായി മാറി. ഭീവണ്ടി, താന, കല്യാണ്‍ എന്നിവിടങ്ങളില്‍ അറുപതുകളുടെ തുടക്കത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ഭയം...

Page 1 of 512345Next