ബനാത്ത്‌വാല - വാക്കിലും പ്രവൃത്തിയിലും മാന്യന്‍: ശിഹാബ് തങ്ങള്‍
വെറും രാഷ്ട്രീയം സംസാരിക്കാന്‍ പാര്‍ലമെന്റില്‍ ബനാത്ത് വാല ഒരിക്കലും എഴുന്നേറ്റിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എപ്പോഴും സമൂഹത്തിന്റെ ഏതെങ്കിലുമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവും. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി അദ്ദേഹം സംസാരിക്കുമ്പോള്‍ ഭൂരിപക്ഷവികാരങ്ങള്‍ ഒരിക്കലും വ്രണപ്പെട്ടിരുന്നില്ല.അത്രയ്‌ക്ക് സൂക്ഷ്‌മതയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്.
ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ബനാത്ത്‌വാലതന്നെ അവതരിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ ഒന്നിലേറെ തവണ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായിരുന്നു ജി.എം. ബനാത്ത്‌വാല. ന്യൂനപക്ഷത്തിനു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ തീരാനഷ്‌ടമാണ് ബനാത്ത്‌വാലയുടെ വിയോഗം. അദ്ദേഹം മുസ്‌ലിംലീഗിനുവേണ്ടി സംസാരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സംസാരിച്ചു, അവശതയനുഭവിക്കുന്ന...