Monday, June 30, 2008

ഓര്മയിലെ ഹരിതകാന്തി

അന്തരിച്ച മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരിക്കുന്നു.
എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ബനാത്ത്‌വാലയുടേത്‌. മുസ്‌ലിംലീഗിന്റെ എംപിയായി പലപ്രാവശ്യം പാര്‍ലമെന്റില്‍ പോയ അദ്ദേഹം സമുദായത്തിനും രാഷ്ട്രത്തിനും നാടിനും വേണ്ടി മഹത്തായ സേവനമാണു കാഴ്ചവത്‌. ഷാബാനു കേസില്‍, 1985ല്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ച്‌ ഇസ്‌ലാമിക ശരീഅത്തിനെതിരെ പടനയിക്കാന്‍ കമ്യൂണിസ്റ്റുകളും മറ്റു മുസ്‌ലിം വിരുദ്ധരും മുന്നിട്ടിറങ്ങിയപ്പോള്‍, ബനാത്ത്‌വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടവും പ്രസംഗവുമാണു പില്‍ക്കാലത്തു ശരീഅത്ത്‌ നിയമത്തിന്‌ അടിത്തറ പാകിയത്‌.


അദ്ദേഹം അവതരിപ്പി സ്വകാര്യബില്‍ കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും പ്രത്യേക താല്‍പര്യത്തോടെ ഏറ്റെടുത്ത്‌, സര്‍ക്കാര്‍ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു.ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പല പ്രാവശ്യം പാര്‍ലമെന്റില്‍ അദ്ദേഹം ശബ്ദിച്ചു. മഹാരാഷ്ട്രയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മലയാളികള്‍ക്കുമെതിരെ ശിവസേന തിരിഞ്ഞപ്പോള്‍ അതിനെതിരെ ധീരമായി പോരാടിയാണു മഹാരാഷ്ട്രാ അസംബ്ലിയിലേക്കെത്തിയത്‌. അന്നേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു ബാഫി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും നിര്‍ദേശപ്രകാരമാണു പാര്‍ലമെന്റിലേക്കു മത്സരിച്ചത്‌.


അവസാനം എന്റെ അടുത്തു വന്ന്‌,"ഇനി മത്സരിക്കാന്‍ "ഉദ്ദേശിക്കുന്നില്ല എന്നു പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിയിരുന്നു. പാണക്കാട്ട്‌ എന്തു വിശേഷമുണ്ടായാലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടേക്കുള്ള യാത്രകളില്‍ യാത്രാദൂരമോ പ്രായാധിക്യമോ ആരോഗ്യാവസ്ഥയോ അദ്ദേഹം പരിഗണിി‍രുന്നില്ല. മനോഹരമായ ഷാള്‍, അത്തര്‍ തുടങ്ങിയ സമ്മാനങ്ങളുമായിട്ടാണു വരിക. ഭാര്യ ശരീഫാ ഫാത്തിമാ ബീവി മരിച്ച സമയത്ത്‌, മുതിര്‍ന്ന കാരണവരെപ്പോലെ ഇവിടെ ഓടിയെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതു മറക്കാനാവില്ല.


ഇടയ്ക്കിടെ ആരോഗ്യകാര്യങ്ങളന്വേഷിച്ചും രാഷ്ട്രീയ സ്ഥിതിഗതികളില്‍ ചര്‍ച്ച നടത്തിയും നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണങ്ങളും നടത്തിയിരുന്നു. മുംബൈയില്‍ നിന്നു വിളിക്കുന്നുവെന്നു പറയുമ്പോള്‍ ആദ്യം അദ്ദേഹത്തിന്റെ ശബ്ദമാണു പ്രതീക്ഷിക്കുക.


ജി.എം. ബനാത്ത്‌വാലയുടെ വിയോഗം എന്നില്‍ വളരെ അധികം വേദനയുളവാക്കുന്നു. അപ്രതീക്ഷിതമായ ഈ ദുഃവാര്‍ത്തയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. പാര്‍ട്ടിക്ക്‌ ഒരു തീരാനഷ്ടമാണ്‌ അദ്ദേഹത്തിന്റെ വിയോഗം.
മലയാള മനോരമ