Tuesday, July 22, 2008

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം

ബനാത്ത്‌‌വാല എഴുതിയ അവസാന കത്ത്‌ :

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം


വനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ന്റി കമ്മിറ്റിക്ക്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌്‌ലിംലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ജി.എം. ബനാത്ത്‌വാല അയച്ച കത്തില്‍നിന്ന്‌്‌. ബനാത്ത്‌വാലയുടെ ഈ അവസാന കത്തും ന്യൂനപക്ഷ ക്ഷേത്തിനുവേണ്ടിയുള്ള ശബ്ദമായിരുന്നു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക്‌ സംവരണം ഉറപ്പാക്കുന്നതിനേക്കാള്‍ പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിനാണ്‍ മുന്‍ഗണന നല്‍കേണ്ടതെന്ന്‌്‌്‌ കത്ത്‌ സമര്‍ത്ഥിക്കുന്നു.

``ലോക്‌സഭയിലും നിയമസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ സംവരണം നല്‍കണമെന്ന്‌ മുസ്‌്‌ലിംലീഗ്‌ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അര്‍ഹതപ്പെട്ട ഈ സംവരണം ഇതുവരെ അവര്‍ക്ക്‌്‌ നല്‍കിയിട്ടില്ല. മുസ്‌്‌ലിംകളുടെ പിന്നോക്കാവസ്ഥയും പാര്‍ശ്വവത്‌കരണവും വിവിധ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായിട്ടുണ്ട്‌. മുസ്‌്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ച്‌്‌ ജസ്‌റ്റിസ്‌ രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ട്‌ ആരെയും കണ്ണുതുറപ്പിക്കുന്നതാണ്‌.................................

പട്ടികജാതിക്കാരെക്കാള്‍ ദയനീയമാണ്‌ മുസ്‌്‌ലിംകളുടെ അവസ്ഥ. അവരുടെ രാഷ്ട്രീയ പ്രാതിനിധ്യവും അതീവ ദയനീയമാണ്‌. ശക്തമായ സമത്വനിഷേധമാണ്‌ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്നത്‌. നീതിയും തുല്യതയും ഉറപ്പുനല്‍കുന്ന ശക്തവും ഉജ്വലവുമായ രാഷ്ട്രമെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്‌്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള സംവരണത്തിന്‌ മുന്‍ഗണന നല്‍കണം. പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്‍ രാഷ്ട്രീയ ശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്‌. ലോക്‌സഭയില്‍ സ്‌ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധേയമാണ്‌. 1952-57ലെ ആദ്യ ലോക്‌സഭയില്‍ 24 വനിതകളുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 50-ല്‍ എത്തിയിരിക്കുന്നു. പതിമൂന്നാം ലോക്‌സഭയില്‍ 52 വനിതകളാണുണ്ടായിരുന്നത്‌. ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 4.4 ശതമാനത്തില്‍ നിന്ന്‌്‌ 9.2 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ലോക്‌സഭയിലെ മുസ്‌്‌ലിം പ്രാതിനിധ്യം ശരാശരി അഞ്ച്‌ ശതമാനത്തിന്‌്‌ താഴെയാണ്‌. 1980-ല്‍ ലോക്‌സഭയില്‍ 34 മുസ്‌്‌ലിം എം.പി.മാരുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 34 ആയി ചുരുങ്ങിയിരിക്കുകയാണ്‌. ചില സംസ്ഥാനങ്ങളില്‍നിന്ന്‌്‌ ഒരു മുസ്‌്‌ലിം അംഗം പോലും ലോക്‌സഭയില്‍ ഇല്ലെന്നത്‌ ഞെട്ടിപ്പിക്കുന്ന സത്യമാണ്‌. ചില സംസ്ഥാന നിയമസഭകളില്‍ ഒരു മുസ്‌്‌ലിം എം.എല്‍.എ. പോലുമില്ല. മുസ്‌്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണത്തില്‍ മുന്‍ഗണന നല്‍കണമെന്ന ഞങ്ങളുടെ ആവശ്യത്തെ മുന്‍വിധിയോടെ കാണരുത്‌.

വികസിത ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ പോലും വനിതാ പ്രാതിനിധ്യം മൂന്നിലൊന്നില്‍ താഴെയാണ്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ 19.5 ശതമാനം വനിതകള്‍ മാത്രമാണുള്ളത്‌. മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യം ഇങ്ങനെയാണ്‌-ഫ്രാന്‍സ്‌്‌-18.2 ശതമാനം, ഓസ്‌ട്രേലിയ-26.7 ശതമാനം, പോര്‍ച്ചുഗല്‍-28.3 ശതമാനം, സ്വിറ്റ്‌സര്‍ലാന്റ്‌്‌ 28.5 ശതമാനം..................

മറ്റു അധ:സ്ഥിത വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെയുള്ള നിര്‍ദ്ദിഷ്ട വനിതാ സംവരണ ബില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ഏറ്റവും ദുര്‍ബലവും പിന്നോക്കവുമായ സ്‌ത്രീകള്‍ ന്യൂനപക്ഷ സമൂഹങ്ങളിലാണുള്ളത്‌. അതുകൊണ്ട്‌്‌ മുസ്‌്‌ലിംകളുടേയും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും രാഷ്ട്രീയ ശാക്തീകരണമാണ്‌ ആദ്യം വേണ്ടത്‌......''

ചന്ദ്രിക ദിനപത്രം
Thursday, 26 June 2008

0 comments:

Post a Comment