മുംബൈ: മുസ്‌ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി.എം. ബനാത്ത്‌വാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകിട്ട് നാലു മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. കബറടക്കം നാളെ രാവിലെ ഏഴു മണിക്ക് സൌത്ത് മുംബൈയിലെ ഛന്ദന്‍വാഡിയിലെ കബര്‍സ്ഥാനില്‍ നടക്കും.
മികച്ച പാര്‍ലമെന്റേറിയനായി കക്ഷിഭേദമന്യേ വിലയിരുത്തപ്പെട്ടിട്ടുള്ള ബനാത്ത്‌വാലയുടെ നിര്യാണത്തോടെ മിതവാദത്തിന്റെ ഒരു ദേശീയ മുമാണ് ലീഗിന് നഷ്ടമാകുന്നത്. 1935 ഓഗസ്റ്റ് 15ന് മുംബൈയിലെ ഒരു വര്‍ത്തക കുടുംബത്തിലാണ് ബനാത്ത്‌വാല ജനിച്ചത്. പൂര്‍വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും മുംബൈയില്‍ കുടിയേറിപ്പാര്‍ത്തവരാണ്. എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കൊമേഴ്സ് സ്കൂളില്‍ അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ജോലി വിട്ടു. സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി.
പഴയ മുസ്‌ലിം ലീഗിന്റെ ഒരു വകഭേദമായി ബോംബെ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന ഫര്‍ത്ത് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു രാഷ്ട്രീയ വേദികളില്‍ പ്രത്യക്ഷപ്പെട്ടിരന്ന അദ്ദേഹം മുഹമ്മദലി ജിന്നയുടെ മരുമകനായ പീര്‍ മുഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിനിടെ കേരള മുസ്‌ലിം ജമാ അത്ത് സമ്മേളന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ കേരള മുസ്‌ലിം ലീഗ് നേതാവ് സി.എ്.മുഹമ്മദ് കോയയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി.
മുംബൈ കോര്‍പറേഷനില്‍ 1967 ല്‍ കൌണ്‍സിലറായ ബനാത്ത്‌വാല 1972 ല്‍ ജയം ആവര്‍ത്തിച്ചു. പിന്നെ മഹാരാഷ്ട്ര സര്‍ക്കാറില്‍ എംഎല്‍എ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് അിലേന്ത്യാ പ്രസിഡന്റായപ്പോള്‍ ബനാത്ത്‌വാല അിലേന്ത്യാ സെക്രട്ടറിയായി. ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്‌ലിംലീഗ് വിട്ടപ്പോള്‍ ബനാത്ത് വാല അിലേന്ത്യാ പ്രസിഡന്റായി.
94 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ്: 1977, 80, 84,89, 96, 98, 99 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍ നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടി ഷാബാനു കേസില്‍ ബനാത്ത്‌വാലയുടെ സ്വകാര്യ ബില്ലായിരുന്നു പിന്നീട് ഔദ്യോഗിക ബില്ലായി അംഗീകരിക്കപ്പെട്ടത്. ആരാധനാലയങ്ങളുടെ കട്ട് ഓഫ്സേറ്റ് സംബന്ധി അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട് അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്.
രോമത്തൊപ്പിയും ഷട്ട്കോട്ടും ഷെര്‍വാണിയും ധരി് കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട് ധരി് ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്ക് കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹം മുന്‍പന്തിയില്‍ നിന്നിരുന്നു.
റിലിജിയന്‍ ആന്‍ഡ് പൊളിറ്റിക്സ് ഇന്‍ ഇന്ത്യ, മുസ്‌ലിം ലീഗ്, ആസാദി കേ ബാദ്(ഉറുദു) തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിിട്ടുണ്ട്. സെന്‍ട്രല്‍ മുംബൈയില്‍ ഇന്റര്‍നാഷണല്‍ വൈഎംസിഎ സെന്ററിന് സമീപം ഭാര്യാസമേതം താമസിച്ചു വന്ന ബനാത്ത്‌വാലയ്ക്ക് സന്താനങ്ങളി. മുംബൈ എസ്‌എന്‍ഡിടി കോളജ് പ്രഫസറായിരുന്ന പരേതയായ ഡോ.അയിഷയാണ് ഭാര്യ.
മലയാള മനോരമ
Wednesday, June 25, 2008
1 comments:
Instead of Banathwala and Ibrahim Sulaiman Sait, who used to be sent to Parliament, if we had sent Kerala leaders like E.Ahmed conditions of Muslims in Kerala would have been 100 times better! Those who spoke about it were threatened in league, then.
Post a Comment