അനുശോചനംപാര്‍ലമെന്ററി പാര്‍ട്ടി അനുശോചിച്ചുതിരുവനന്തപുരം: മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി യോഗം അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മരണവാര്‍ത്ത അറിഞ്ഞയുടന്‍ നിയമസഭയിലായിരുന്ന മുസ്‌ലിം ലീഗ് എം.എല്‍.എ. മാര്‍ ഉടന്‍ സഭവിട്ടിറങ്ങി പ്രത്യേക യോഗം ചേര്‍ന്നു. ബനാത്ത്‌വാലയുടെ വേര്‍പാട് കനത്ത ആഘാതമായെന്നും പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നുംഅനുസ്‌മരിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.ടി. അഹമ്മദലി, ഡെപ്യൂട്ടി ലീഡര്‍ പി.കെ. അബ്‌ദുറബ്ബ്, സെക്രട്ടറി കുട്ടി അഹമ്മദ് കുട്ടി, ട്രഷറര്‍ മുഹമ്മദുണ്ണി ഹാജി, വി.കെ. ഇബ്രാഹിം കുഞ്ഞ്, യു.സി. രാമന്‍, എം. ഉമ്മര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു. ലീഗ് പാര്‍ലമെന്ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്‌ദുറഹിമാന്‍ രണ്ടത്താണി, യു.ഡി.എഫിനെ പ്രതിനിധീകരിച്ച്...