Showing posts with label ജി എം ബനാത്ത് വാല. Show all posts
Showing posts with label ജി എം ബനാത്ത് വാല. Show all posts

Sunday, October 5, 2008

പൊന്നാനിവാല

ബനാത്ത്‌വാല ഒരു മുംബൈവാല നേതാവാണെന്ന്‌ ആരൊക്കെ പറഞ്ഞാലും പൊന്നാനിക്കാര്‍ സമ്മതിച്ചുതരില്ല. അതുകൊണ്ടാണ്‌ ഏഴുതവണ അവര്‍ പൊന്നാനിയില്‍ നിന്നു പൊന്നുപോലെ അദ്ദേഹത്തെ ലോക്സഭയിലെത്തിച്ചത്‌. അതുകൊണ്ടു തന്നെ അന്നാട്ടുകാര്‍ അദ്ദേഹത്തെ പാര്‍ലമെന്റിലെ പൊന്നാനി വാലയാക്കി. അദ്ദേഹത്തില്‍ പൊന്നാനിക്കാര്‍ അര്‍പ്പിച്ച വിശ്വാസത്തിനു പാര്‍ട്ടിയിലെ പിളര്‍പ്പുപോലും കോട്ടം ഏല്‍പ്പിച്ചില്ല.

മുസ്‌ലിം ലീഗിലെ പിളര്‍പ്പിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ 117,546 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ബനാത്ത്‌വാല തെളിയിച്ചതും അതാണ്‌. ബനാത്ത്‌വാലയ്ക്കു ലഭിച്ചത്‌ 269,491 വോട്ട്‌. അന്നു വിമത മുസ്‌ലിം ലീഗ്‌ ഇടതുമുന്നണിയിലായിരുന്നു. വിമത ലീഗിലെ എം. മൊയ്‌തീന്‍കുട്ടി ഹാജിക്ക്‌ അന്നു ലഭിച്ചത്‌ 151,945 വോട്ട്‌.

പഠിക്കുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നു പറഞ്ഞു ചില കുട്ടികള്‍ മാര്‍ക്ക്‌ വാരിക്കൂട്ടി അധ്യാപകരെ വരെ അമ്പരപ്പിക്കുന്നതു പോലെയായിരുന്നു ഒാ‍രോ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയുടെ ഭൂരിപക്ഷം. അതിങ്ങനെ എണ്ണിത്തുടങ്ങുമ്പോഴേക്കു തന്നെ ലക്ഷങ്ങളിലെത്തും. അങ്ങനെ നോക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ടെന്‍ഷന്‍ വോട്ടെണ്ണിത്തുടങ്ങുമ്പോഴേ ഇല്ലാതാക്കിക്കൊടുത്തു സഹായിക്കുന്ന അപൂര്‍വം സ്ഥാനാര്‍ഥികളിലൊരാളായിരുന്നു ബനാത്ത്‌വാല. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കിട്ടിയ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയെ ഭൂരിപക്ഷത്തിലെ 'ലക്ഷം കൈവിട്ടില്ല. 1980ല്‍ ആര്യാടന്‍ മുഹമ്മദിനോടു മല്‍സരിച്ചു ജയിച്ച ആ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം അരലക്ഷത്തിനു

മുകളിലെത്തി. കൃത്യമായി പറഞ്ഞാല്‍ 50,866. അന്ന്‌ ആര്യാടന്‍ ഉള്‍പെട്ട കോണ്‍ഗ്രസ്‌ (യു) ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. 1999ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമായിരുന്നു ബനാത്ത്‌വാലയുടേത്‌ - 130,478.

പഴയ മുസ്‌ലിം ലീഗിന്റെ വകഭേദമായി ബോംബെ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഫോര്‍ത്ത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു രാഷ്ട്രീയവേദികളില്‍ എത്തിയ അദ്ദേഹം മുഹമ്മദാലി ജിന്നയുടെ മരുമകനായ പീര്‍മുഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനിടയില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ സമ്മേളന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ സി.എച്ച്‌. മുഹമ്മദ്‌ കോയയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം പീര്‍മുഹമ്മദ്‌ പ്രസിഡന്റായ ബോംബെ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതിയിലേക്കെത്തി. ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക്‌ 1961ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബനാത്ത്‌വാലയെ പരാജയപ്പെടുത്തിയ മുസ്‌തഫാ ഫക്കി, ബനാത്ത്‌വാല അധ്യാപകനായ അന്‍ജുമന്‍ സ്കൂളിന്റെ ഭാരവാഹിയായിരുന്നു. ആ ഏറ്റുമുട്ടലിനെ തുടര്‍ന്നു ജോലി രാജിവച്ച ബനാത്ത്‌വാല കുറച്ചൂകാലം സുഹൃത്തിനൊപ്പം ട്യൂട്ടോറിയല്‍ കോളജ്‌ നടത്തി.

1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത്‌ ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.

ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌: ബനാത്ത്‌ വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.

രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. റിലിജിയന്‍ ആന്‍ഡ്‌ പൊളിറ്റിക്സ്‌ ഇന്‍ ഇന്ത്യ, മുസ്‌ലിം ലീഗ്‌, ആസാദി കേ ബാദ്‌ (ഉറുദു) തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബനാത്ത്‌വാലയുടെ വേര്‍പാടോടെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ പക്വതയുള്ള ശബ്ദമാണു നിലച്ചത്‌.

മനോരമ ദിനപത്രം
ജൂണ്‍ 25. /2008 ബുധന്‍

Tuesday, July 22, 2008

1980ല്‍ പരിഭാഷകനായി കൂടെ..... വലിയ മനസ്സിനെ അടുത്തറിഞ്ഞ കാലം

ജി.എം. ബനാത്ത്‌വാല എന്ന വലിയ മനുഷ്യനെ കേട്ടറിവുണ്ടായിരുന്നെങ്കിലും അടുത്തറിയുന്നത്‌ 1980ലാണ്‌. പൊന്നാനി ലോക്‌സഭാ മണ്‌ഡലത്തില്‍ മത്സരിക്കുന്ന ലീഗ്‌ സ്ഥാനാര്‍ത്ഥി ബനാത്ത്‌വാലാ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അവസരം കൈവന്നു. എത്രയുംവേഗം തിരൂര്‍ ടൂറിസ്റ്റ്‌ ഹോമില്‍ എത്തണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ചന്ദ്രികയില്‍ ഡ്യൂട്ടി ഏര്‍പ്പാടുവരുത്തി തിരൂരിലേക്ക്‌ വണ്ടി കയറുമ്പോള്‍ ഉല്‍ക്കണ്‌ഠ മാത്രമായിരുന്നു മനസ്സില്‍. എങ്ങനെയാവും അദ്ദേഹം പെരുമാറുക? പരിഭാഷയുടെ രംഗത്ത്‌ അമ്പേ പരാജയമാവുമോ? തിരൂര്‍ ടൂറിസ്റ്റ്‌ ഹോമിലെത്തിയപ്പോള്‍ മണ്‌ഡലം നേതാക്കളുടെ നടുവില്‍ നേതാവ്‌ ഇരിക്കുകയാണ്‌. ആരോ പരിചയപ്പെടുത്തി പരിഭാഷകന്‍ വന്നിരിക്കുന്നു.കുഞ്ഞാലിക്കുട്ടിക്കേയി, പരിയാരത്ത്‌ ബാവ, കുഞ്ഞുഹാജി, അബൂബക്കര്‍ ഹാജി തുടങ്ങി ഒട്ടേറെ നേതാക്കളൊടൊപ്പമായിരുന്നു യാത്ര.

ആര്യാടന്‍ മുഹമ്മദ്‌ ആയിരുന്നു ബനാത്ത്‌വാലയുടെ എതിരാളി. കോണ്‍ഗ്രസ്‌ എ.യുടെ പ്രതിനിധിയായ ആര്യാടന്‌ സി.പി.എം., സി.പി.ഐ., അഖിലേന്ത്യാ ലീഗ്‌, കേരള കോണ്‍ഗ്രസ്‌ (മാണി) എന്നീ കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. 1977നെ അപേക്ഷിച്ച്‌ തീ പാറുന്ന മത്സരമായിരുന്നു അന്ന്‌ പൊന്നാനിയില്‍ നടന്നത്‌.ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗം കാമ്പുള്ളതും കുറിക്കുകൊള്ളുന്നതുമായിരുന്നു. വ്യക്തിപരമായ ആക്ഷേപം തൊട്ടുതീണ്ടിയിരുന്നില്ല. ലഘുവായ, സുന്ദരമായ ഇംഗ്ലീഷില്‍ നിര്‍ത്തിനിര്‍ത്തി അദ്ദേഹം പ്രസംഗിച്ചു. ഭാഷ സ്‌ഫുടവും സുതാര്യവുമായിരുന്നു. പരിഭാഷ അത്ര പ്രയാസമായി തോന്നിയില്ല. തെരഞ്ഞെടുപ്പ്‌ പ്രസംഗമായതുകൊണ്ട്‌ ഏതാണ്ട്‌ ഒരേ സ്വഭാവം എല്ലാ പ്രസംഗത്തിനുമുണ്ടായിരുന്നു. വിഷയങ്ങള്‍ പക്ഷെ വൈവിധ്യമായിരുന്നു. രാവിലെ ചെറിയ ചെറിയ സമ്മേളനങ്ങള്‍. വൈകുന്നേരത്തോടെ മഹാസമ്മേളനങ്ങളായി. പ്രസംഗവും ദീര്‍ഘിച്ചു.ഒന്നുരണ്ടു ദിവസംകൊണ്ട്‌ ആ വലിയ മനസ്സുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു.

പ്രസംഗം കഴിഞ്ഞ്‌ കാറില്‍ കയറുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കേയി സാഹിബിന്റെ രസകരമായ കമന്റുകള്‍ ഏറെ ഇമ്പം പകര്‍ന്നു. നാടന്‍ ഇംഗ്ലീഷില്‍ ബനാത്ത്‌വാല സാഹിബുമായി അദ്ദേഹം ആശയവിനിമയം നടത്തി. സാഹിബ്‌ പലപ്പോഴും കുലുങ്ങിക്കുലുങ്ങി ചിരിച്ചു.എല്ലാറ്റിനും കൃത്യതയുണ്ടായിരുന്നു അദ്ദേഹത്തിന്‌. അനാവശ്യമായ വാക്കുകള്‍ അദ്ദേഹം പറയുകയോ പ്രസംഗിക്കുകയോ ചെയ്‌തില്ല. പാണ്‌ഡിത്യത്തിന്റെ ബഹറായിരുന്നു അദ്ദേഹം. കൂടെയുള്ളവരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചു. പ്രസംഗങ്ങളില്‍ നേതാക്കളുടെ പേരു പറയുന്ന കൂട്ടത്തില്‍ അഭിവന്ദ്യനായ പരിഭാഷകന്‍ എന്ന ആമുഖത്തോടെ ട്രാന്‍സ്‌ലേറ്ററെയും പരിചയപ്പെടുത്തി. വലിയ അംഗീകാരമായിരുന്നു അത്‌.

പൊന്നാനി മണ്‌ഡലത്തിലെ രണ്ടാമത്തെ മത്സരമായിരുന്നു ബനാത്ത്‌വാലയുടേത്‌. 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ എം. മൊയ്‌തീന്‍കുട്ടിഹാജിയെ 1,18000 വോട്ടുകള്‍ക്കാണ്‌ ബനാത്ത്‌വാല പരാജയപ്പെടുത്തിയത്‌. 1980 കളുടെ ആ തെരഞ്ഞടുപ്പു ദിനങ്ങളില്‍ ബനാത്ത്‌വാലാ സാഹിബുമായി ഉണ്ടായ അടുപ്പം മരണംവരെയും അഭംഗുരം തുടര്‍ന്നു. ഏറ്റവുമൊടുവില്‍ ചെന്നൈയില്‍ തമിഴ്‌നാട്‌ ലീഗ്‌ സമ്മേളനത്തിന്‌ എത്തിയപ്പോഴാണ്‌ ഫോണില്‍ സംസാരിച്ചത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെപ്പറ്റിയുള്ള ആധിയായിരുന്നു എപ്പോഴും പ്രതിപാദ്യവിഷയം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബനാത്ത്‌വാലയെ പോലെ തിളങ്ങിയവര്‍ അപൂര്‍വ്വം. ബി.ബി.സി.യില്‍ എപ്പോഴും ബനാത്ത്‌വാല എന്ന പേര്‍ മുഴങ്ങിക്കേട്ടു. പാര്‍ലമെന്റില്‍ പത്ത്‌ മിനുട്ടാണ്‌ സമയമെങ്കില്‍ കൃത്യം പത്തു മിനുട്ടില്‍ ആ ഘോര പ്രസംഗം അവസാനിക്കും. ലോക്‌സഭാ സ്‌പീക്കര്‍മാര്‍ 'ബനാത്ത്‌വാലയെ മാതൃകയാക്കൂ' എന്നായിരുന്നു കമന്റ്‌ നടത്തിയിരുന്നത്‌.ശരീഅത്ത്‌ കാലത്ത്‌ ഇന്ത്യ മുഴുവന്‍ ബനാത്ത്‌വാല എന്ന ഏക പോയന്റില്‍ കേന്ദ്രീകരിച്ചു. സ്വന്തമായി ബില്ലവതരിപ്പിച്ച്‌ നിയമമാക്കി സഭയെ കയ്യിലെടുത്ത ബനാത്ത്‌വാലക്ക്‌ തുല്യനായി ബനാത്ത്‌വാല അല്ലാതെ മറ്റാരുമുണ്ടായിട്ടില്ല.

വിദേശിയാണെന്ന പ്രചാരണമായിരുന്നു ബനാത്ത്‌വാലക്കെതിരെ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഏറെ മുഴങ്ങിക്കേട്ടിരുന്നത്‌. ഇന്ത്യക്കാരന്‍ വിദേശിയോ എന്ന പേരില്‍ ബനാത്ത്‌വാല നല്‍കിയ മറുപടി എതിരാളികളെ പോലും നിലംപരിശാക്കി. ആയിരം വാക്കുകള്‍ക്ക്‌ ഒറ്റവാക്കുകൊണ്ട്‌ മറുപടി നല്‍കാന്‍ കഴിയുന്ന ആ കഴിവ്‌ ഒന്നു വേറെ തന്നെയായിരുന്നു.1980ല്‍ കോഴിക്കോട്ട്‌ നടന്ന എസ്‌.ടി.യു. സംസ്ഥാന സമ്മേളനത്തിലും യൂനിയന്‍ സംഘടിപ്പിച്ച നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിച്ചു. പിന്നോക്കക്കാര്‍, അധ്വാനിക്കുന്നവര്‍, കഷ്‌ടപ്പെടുന്നവര്‍ എന്നിവര്‍ക്കായി സഭയില്‍ ശബ്‌ദമുയര്‍ത്തി. ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞ്‌ പ്രതികരണം നടത്തി.

പല പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റില്‍ ധാരാളം അംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും എം.പി.മാരെന്ന നിലയില്‍ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായില്ല. എന്നാല്‍ പ്രതിബദ്ധത കൊണ്ടും ആദര്‍ശ വിശുദ്ധികൊണ്ടും ബനാത്ത്‌വാല ശ്രദ്ധേയനായി. പാര്‍ലമെന്റിന്റെ കവാടത്തിലേക്ക്‌ അദ്ദേഹം നടന്നു കയറുമ്പോള്‍ എഴുന്നേറ്റു ബഹുമാനിക്കുന്നവര്‍ മാത്രം. അത്രക്കായിരുന്നു അംഗീകാരം.

Monday, June 30, 2008

അനുശോചനം

അനുശോചനം


പാര്‍ലമെന്ററി പാര്‍ട്ടി അനുശോചിച്ചു
തിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ്‌ നിയമസഭാ പാര്‍ട്ടി യോഗം അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മരണവാര്‍ത്ത അറിഞ്ഞയുടന്‍ നിയമസഭയിലായിരുന്ന മുസ്‌ലിം ലീഗ്‌ എം.എല്‍.എ. മാര്‍ ഉടന്‍ സഭവിട്ടിറങ്ങി പ്രത്യേക യോഗം ചേര്‍ന്നു. ബനാത്ത്‌വാലയുടെ വേര്‍പാട്‌ കനത്ത ആഘാതമായെന്നും പ്രസ്ഥാനത്തിന്‌ നികത്താനാവാത്ത നഷ്‌ടമാണെന്നുംഅനുസ്‌മരിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.ടി. അഹമ്മദലി, ഡെപ്യൂട്ടി ലീഡര്‍ പി.കെ. അബ്‌ദുറബ്ബ്‌, സെക്രട്ടറി കുട്ടി അഹമ്മദ്‌ കുട്ടി, ട്രഷറര്‍ മുഹമ്മദുണ്ണി ഹാജി, വി.കെ. ഇബ്രാഹിം കുഞ്ഞ്‌, യു.സി. രാമന്‍, എം. ഉമ്മര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു. ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, അബ്‌ദുറഹിമാന്‍ രണ്ടത്താണി, യു.ഡി.എഫിനെ പ്രതിനിധീകരിച്ച്‌ പ്രൊഫ. കെ.വി. തോമസ്‌ എന്നിവര്‍ മുംബൈയിലേക്ക്‌ പുറപ്പെട്ടു.

കരുത്തനായ ന്യൂനപക്ഷ സംരക്ഷകന്‍-ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജീവിതാന്ത്യംവരെ കര്‍മ്മ നിരതനായിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ ദേശീയപ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ കരുത്തനായ സംരക്ഷകനായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.കേരളത്തിന്‌ വേണ്ടി പാര്‍ലമെന്റില്‍ ശക്തമായി പോരാടിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്‌മരണീയമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു

സമസ്‌ത
ശരീഅത്ത്‌ പ്രശ്‌നം ഉള്‍പ്പെടെ മുസ്‌ലിംകളെയും രാഷ്‌ട്രത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശരിയുടെപക്ഷത്ത്‌ ധീരമായി ഉറച്ചുനിന്ന നേതാവായിരുന്നു ബനാത്ത്‌വാലയെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ കറകളഞ്ഞ വഖ്‌താവായിരുന്നു അദ്ദേഹം. കേരളത്തിലെ ഇസ്‌ലാമിക സംഘാടകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സഹായസഹകരണങ്ങള്‍ വിലപ്പെട്ടതാണെന്ന്‌ സമസ്‌ത ഉപാധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി കെ.ടി. മാനു മുസ്‌ല്യാര്‍, സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, സെക്രട്ടറി അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, ടി.കെ.എം. ബാവ മുസ്‌ല്യാര്‍ എന്നിവര്‍ അനുശോചനത്തില്‍ പറഞ്ഞു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സ്വാദിഖ്‌ മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയും അനുശോചിച്ചു. അദ്ദേഹത്തിന്റെ നഷ്‌ടം നികത്താനാവാത്തതാണെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടു.

ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍-മന്ത്രി പ്രേമചന്ദ്രന്
‍തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച നേതാവ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ്‌ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അനുശോചിച്ചു. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു ജി.എം. ബനാത്ത്‌വാല. മതന്യൂനപക്ഷ താല്‍പര്യ സംരക്ഷണത്തിനായി ശക്തമായ നിലപാടു സ്വീകരിക്കുമ്പോഴും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ജാഗ്രത പുലര്‍ത്തിയിരുന്നു.

ജി.എം. ബനാത്ത്‌വാലയുടെ വേര്‍പാടില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയും അനുശോചിച്ചു
.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌.
തിരുവനന്തപുരം: ശരീഅത്ത്‌ സംരക്ഷണ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതില്‍ ബനാത്ത്‌വാലയുടെ ബുദ്ധിയും ഇടപെടലും അവിസ്‌മരണീയമാണെന്നും നിര്യാണം സമുദായത്തിനു തീരാനഷ്‌ടമാണെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.
മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു വിട്ടുവീഴ്‌ചയില്ലാതെ അടരാടിയ പോരാളിയാണ്‌ ബനാത്ത്‌വാല എന്ന്‌ സമസ്‌ത എംപ്ലോയീസ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു.

യു.സി. രാമന്റെ അനുശോചനം
തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അദ്ധ്യക്ഷനും, മികച്ച പാര്‍ലമെന്റേറിയനും ദലിത്‌-മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന-ഗുലാം മുഹമ്മദ്‌ ബനാത്ത്‌വാലാ സാഹിബിന്റെ നിര്യാണത്തില്‍ ദലിത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ യു.സി. രാമന്‍ എം.എല്‍.എ അഗാഥമായ ദുഃഖം രേഖപ്പെടുത്തി. ബനാത്ത്‌വാലാസാഹിബിന്റെ നിര്യാണത്തോടുകൂടി സമൂഹത്തിലെ പിന്നോക്ക ജനതയുടെ അത്താണിയാണ്‌ നഷ്‌ടമായതെന്നും അനുസ്‌മരിച്ചു.


ഇ.ടി. മുഹമ്മദ്‌ ബഷീര്‍
ബനാത്ത്‌വാല സാഹിബിന്റെ വിയോഗം ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്‌ട്രീയത്തിനും പാര്‍ലിമെന്ററി ജനാധിപത്യത്തിനും അടുത്തൊന്നും നികത്താനാവാത്തതാണെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന്‌ വേര്‍തിരിച്ചുനിര്‍ത്തുന്നതാണ്‌ -ഇ.ടി. പറഞ്ഞു.

ഡോ. എം.കെ. മുനീര്‍
യുവാക്കള്‍ക്ക്‌ ആവേശവും പ്രതീക്ഷയുമായിരുന്നു ബനാത്ത്‌വാല സാഹിബ്‌ എന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ ദുബായില്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഓരോ സൂക്ഷ്‌മ ചലനങ്ങളെയും അവ സൃഷ്‌ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെയുംകുറിച്ചും ദീര്‍ഘദൃഷ്‌ടിയോടെ വിലയിരുത്തുവാനും ബദല്‍തന്ത്രം ആസൂത്രണം ചെയ്യാനും ബനാത്ത്‌വാല സാഹിബ്‌ കാണിച്ച വൈദഗ്‌ദ്ധ്യം അസൂയാര്‍ഹമാണ്‌ -അദ്ദേഹം പറഞ്ഞു.

സമദാനി
ബഹ്‌റൈന്‍: അസാമാന്യമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. രാജ്യംകണ്ട അതിപ്രഗല്‍ഭരായ പാര്‍ലമെന്റേറിയന്മാരില്‍ ഉള്‍പ്പെടുന്ന ബനാത്ത്‌വാല സാഹിബിന്റെ കരുത്തുറ്റ ഇടപെടലുകള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ചരിത്രത്തിലെ അവിസ്‌മരണീയ സംഭവങ്ങളാണ്‌. പാര്‍ലിമെന്റില്‍ അദ്ദേഹം ചെയ്‌ത മികവുറ്റ പ്രഭാഷണങ്ങള്‍ എതിര്‍പക്ഷത്തുള്ളവരുടെപോലും പ്രശംസ പിടിച്ചുപറ്റി.

എസ്‌.ടി.യു.
രാജ്യത്തെ തൊഴിലാളികള്‍ക്കും അദ്ധ്വാനിക്കുന്നവര്‍ക്കും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുംവേണ്ടി ശബ്‌ദിച്ച ശക്തനായ പോരാളിയെയാണ്‌ ജി.എം. ബനാത്ത്‌വാലയുടെ വിയോഗംവഴി നഷ്‌ടമായതെന്ന്‌ എസ്‌.ടി.യു. സംസ്ഥാന പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുല്ല, ജനറല്‍ സെക്രട്ടറി അഹമ്മദ്‌കുട്ടി ഉണ്ണികുളം, ട്രഷറര്‍ വണ്ടൂര്‍ ഹൈദരലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ സാധാരണക്കാര്‍ക്കുവേണ്ടി ശബ്‌ദിക്കുകയും പല നിയമനിര്‍മ്മാണങ്ങള്‍ക്കും കാരണഭൂതനാവുകയും ചെയ്‌ത ബനാത്ത്‌വാലയെ എന്നെന്നും ആദരപൂര്‍വ്വം സ്‌മരിക്കുമെന്നു നേതാക്കള്‍ പറഞ്ഞു.

വി.കെ. ഇബ്രാഹിംകുഞ്ഞ്‌
കൊച്ചി: ജി.എം. ബനാത്ത്‌വാലയുടെവിയോഗത്തിലൂടെ നഷ്‌ടമായത്‌ ഇന്ത്യ കണ്ടമികച്ച പാര്‍ലമെന്‍േററിയനെയാണെന്ന്‌മുസ്‌ലിംലീഗ്‌ എറണാകുളം ജില്ലാ പ്രസിഡന്‍റ്‌വി.കെ. ഇബ്രാഹിംകുഞ്ഞ്‌ എം.എല്‍.എഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.ബനാത്ത്‌വാല ഇന്ത്യന്‍ മുസ്‌ലിംകളുടെഅനിഷേധ്യനായ നേതാവും മികച്ചനിയമവിദഗ്‌ധനുമായിരുന്നുവെന്ന്‌ അദ്ദേഹംപറഞ്ഞു. ജീവിതത്തിന്‍െറ അവസാനനിമിഷംവരെ ന്യൂനപക്ഷപിന്നോക്ക ദളിത്‌വിഭാഗങ്ങളുടെ ഉന്നതിക്കുവേണ്ടി ബനാത്ത്‌വാലയത്‌നിച്ചിരുന്നതായി ഇബ്രാഹിംകുഞ്ഞ്‌കൂട്ടിച്ചേര്‍ത്തു.

ബോംബെ കേരള മുസ്‌ലിം ജമാഅത്ത്‌
മുംബൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ടും മുംബൈയിലെ മതസാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ഉന്നതനായ വ്യക്തിയും മുന്‍ എം.പി.യുമായിരുന്ന ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ ബോംബെ കേരള മുസ്‌ലിം ജമാഅത്ത്‌ പ്രസിഡണ്ട്‌ മാണിക്കോത്ത്‌ മഹമൂദ്‌ ഹാജിയും ജനറല്‍ സെക്രട്ടറി അസീസ്‌ മാണിയൂരും അനുശോചിച്ചു.

ഷംനാട്‌, ഗഫൂര്‍ മൗലവി
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിച്ച നേതാവിനെയാണ്‌ ബനാത്ത്‌വാല സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്‌ടമായതെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമാരായ ഹമീദലി ഷംനാടും പി.പി. അബ്‌ദുല്‍ഗഫൂര്‍ മൗലവിയും പറഞ്ഞു. സമുദായത്തിന്‌ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവിടെ ഓടിയെത്താനും ദുരിതബാധിതരെ ആശ്വസിപ്പിക്കാനും അധികാരകേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ബനാത്ത്‌വാല എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

പ്രവാസി ലീഗ്‌
ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ കേരള പ്രവാസിലീഗ്‌ സംസ്ഥാന ചെയര്‍മാന്‍ കെ. മമ്മദ്‌ ഫൈസിയും ജനറല്‍ കണ്‍വീനര്‍ സി.പി. ബാവ ഹാജിയും അനുശോചിച്ചു. ശരീഅത്ത്‌ സംരക്ഷണത്തിനായി പാര്‍ലിമെന്റില്‍ പോരാടി വിജയംനേടിയ ബനാത്ത്‌വാലാ സാഹിബ്‌ അറബ്‌ സമൂഹത്തില്‍ ഏറെ ആദരണീയനായിരുന്നെന്നും ഇന്ത്യന്‍ മതേതരത്വത്തിന്റെ ഗര്‍ജ്ജനം എന്നായിരുന്നു അക്കാലത്ത്‌ ബനാത്ത്‌വാല സാഹിബിനെ അറബ്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്നും ഓവര്‍സീസ്‌ ചീഫ്‌ ഓര്‍ഗനൈസര്‍ സി.വി.എം. വാണിമേല്‍ അനുസ്‌മരിച്ചു.
മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ ജി.എം. ബനാത്ത്‌വാലയുമായി ഏറെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നതായി ഫിയാഫ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.വി. ഗംഗാധരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബനാത്ത്‌വാലയുടെ വിയോഗത്തില്‍ കേരള സംസ്‌കൃതി പ്രസിഡണ്ട്‌ ഇബ്രാഹിംകുട്ടി, സെക്രട്ടറി നവാസ്‌ പൂനൂര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ കിളിയമണ്ണില്‍ ഫസല്‍ എന്നിവര്‍ അനുശോചിച്ചു.ജി.എം. ബനാത്ത്‌വാലയുടെ മരണം മുസ്‌ലിംലീഗിനും സമുദായത്തിനും രാജ്യത്തിനും തീരാ നഷ്‌ടമാണ്‌ വരുത്തിവെച്ചതെന്ന്‌ പോണ്ടിച്ചേരി സംസ്ഥാന മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ സി.പി. സുലൈമാന്‍ ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഐ.എന്‍.എല്‍.
മികച്ച പാര്‍ലിമെന്റേറിയനും പണ്‌ഡിത പ്രമുഖനുമായ നേതാവായിരുന്നു ജി.എം. ബനാത്ത്‌വാലയെന്ന്‌ ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ട്‌ എസ്‌.എ. പുതിയവളപ്പില്‍ പറഞ്ഞു. പാര്‍ലിമെന്റില്‍ ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങള്‍ക്കുവേണ്ടി ശക്തവും ധീരവുമായ നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന്‌ കനത്ത നഷ്‌ടമാണ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണംമൂലം ഉണ്ടായിട്ടുള്ളതെന്ന്‌ നാഷണല്‍ യൂത്ത്‌ലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ സിറാജ്‌ സേട്ട്‌ പറഞ്ഞു.

ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ അറബിക്‌ കൗണ്‍സില്‍ സംസ്ഥാന നേതാക്കളായ പി.ടി. മുഹമ്മദ്‌, ടി.കെ. മുഹമ്മദ്‌, പി. ഇബ്രാഹിം, സഊദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ കെ.പി. മുഹമ്മദ്‌കുട്ടി, മസ്‌കത്ത്‌ കെ.എം.സി.സി. ട്രഷറര്‍ സി.കെ.വി. യൂസുഫ്‌ എന്നിവരും അനുശോചിച്ചു. യു.എ.ഇ. കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പുത്തൂര്‍ റഹ്‌മാന്‍, എം.പി.എം. ഇസ്‌ഹാഖ്‌ കുരിക്കള്‍, അനുശോചിച്ചു.

ലോയേഴ്‌സ്‌ ഫോറം നേതാക്കളായ അഡ്വ. കിഴിശ്ശേരി മൂസയും യു.എ. ലത്തീഫും അനുശോചനം രേഖപ്പെടുത്തി
.

ബനാത്ത്‌വാല:വര്‍ഗീയതക്ക്‌ എതിരെ പോരാടിയ നേതാവ്‌: ഷിബു ബേബിജോണ്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ നേതാവ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ ആര്‍.എസ്‌.പി (ബേബിജോണ്‍) സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ അനുശോചിച്ചു. വര്‍ഗ്ഗീയതക്ക്‌ എതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവായിരുന്നു ജി.എം. ബനാത്ത്‌വാലാ എന്ന്‌ അദ്ദേഹം പറഞ്ഞു.

ബനാത്ത്‌വാല ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പോരാടിയനേതാവ്‌:
ആര്‍.വൈ.എഫ്‌ (ബേബിജോണ്‍)തിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ നേതാവ്‌ ജി.എം. ബനാത്‌വാലയുടെ നിര്യാണത്തില്‍ ആര്‍.വൈ.എഫ്‌ (ബേബി ജോണ്‍) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ന്യൂനപക്ഷങ്ങളുടെ ഉന്നതിക്കുവേണ്ടി പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ. ചന്ദ്രബാബുവും, സെക്രട്ടറി ആര്‍. ശ്രീധരന്‍ പിള്ളയും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

ബനാത്ത്‌വാല: ഇസ്‌ലാമിക ശരീഅത്ത്‌സംരക്ഷണത്തില്‍ അതുല്യ പോരാട്ടത്തിനുടമ:കെ.എം.വൈ.എഫ്‌
കൊച്ചി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെമുസ്‌ലിംകളാദി പിന്നോക്ക വിഭാഗങ്ങളുടെസിംഹഗര്‍ജനമായിരുന്ന മുസ്‌ലിംലീഗ്‌ ദേശീയപ്രസിഡന്‍റ്‌ ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാലയുടെനിര്യാണത്തില്‍ കേരള മുസ്‌ലിം യുവജനഫെഡറേഷന്‍ സീനിയര്‍ ജനറല്‍ സെക്രട്ടറികെ.എഫ്‌. മുഹമ്മദ്‌ അസ്‌ലം മൗലവിഅനുശോചനം രേഖപ്പെടുത്തി. ഇസ്‌ലാമികശരീഅത്ത്‌ സംരക്ഷിക്കുവാന്‍ ലോക്‌സഭയിലുംപുറത്തും ശക്‌തമായി പോരാടിയ മുസ്‌ലിംസമൂഹത്തിന്‍െറ മുന്നണിപ്പോരാളിയായിരുന്നുബനാത്ത്‌വാല സാഹിബെന്ന്‌ മുഹമ്മദ്‌ അസ്‌ലംമൗലവി പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു. ബനാത്ത്‌വാല സാഹിബിന്‍െറ നിര്യാണത്തില്‍അല്‍ അബ്‌ഖ അസോസിയേഷന്‍ പ്രസിഡന്‍റ്‌മൗലവി റഹ്‌മത്തുല്ല അല്‍ബ്‌ദരിഅനുശോചിച്ചു.

കോതമംഗലം: മുസ്‌ലിംലീഗ്‌ദേശീയധ്യക്ഷന്‍ ബനാത്ത്‌വാല സാഹിബിന്‍െറനിര്യാണത്തില്‍ മുസ്‌ലിംലീഗ്‌ പിണ്ടിമനപഞ്ചായത്ത്‌ കമ്മിറ്റിയോഗം അനുശോചിച്ചു.പ്രസിഡന്‍റ്‌ ഹസന്‍ മൗലവി, ജനറല്‍സെക്രട്ടറി കെ.എം. ബഷീര്‍, വി.എ അലിയാര്‍,ഗ്രാമ പഞ്ചായത്തംഗം തസീന അബു എന്നിവര്‍സംബന്‌ധിച്ചു.

പെരുമ്പാവൂര്‍: മുസ്‌ലിംലീഗ്‌ദേശീയാധ്യക്ഷന്‍ ബനാത്ത്‌വാലയുടെനിര്യാണത്തില്‍ കെ.പി.സി.സി സെക്രട്ടറിടി.പി. ഹസന്‍, പെരുമ്പാവൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍ ഐഷാബീവി ടീച്ചര്‍,യു.ഡി.എഫ്‌ പാര്‍ലമെന്‍ററി ബോര്‍ഡ്‌ സെക്രട്ടറിസി.കെ. അബ്‌ദല്ല എന്നിവര്‍ അനുശോചിച്ചു.പ്രഗല്‍ഭനായ പാര്‍ലമെന്‍േററിയനുംപിന്നോക്കമത ന്യൂനപക്ഷങ്ങളുടെ ഉറച്ചനേതൃത്വവുമായിരുന്ന ബനാത്‌വാലയുടെനിര്യാണം കനത്ത നഷ്‌ടമാണെന്ന്‌ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ബനാത്ത്‌വാല: ന്യൂനപക്ഷത്തിന്‍െറ കരുത്തുറ്റസംരക്ഷകന്‍ -ദക്ഷിണ കേരള ജംഇയ്യത്തുല്‍ഉലമ
കൊച്ചി: ഇന്ത്യന്‍ മുസല്‍മാന്‍െറരോമാഞ്ചവും രാഷ്‌ട്രീയ തന്ത്രജ്‌ഞനുംകരുത്തുറ്റ പാര്‍ലമെന്‍േററിയനുമായിരുന്നജി.എം. ബനാത്ത്‌വാല സാഹിബിന്‍െറ മരണംനിലകത്താനാവാത്ത നഷ്‌ടമാണെന്ന്‌ ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്‌ഥാനസെക്രട്ടറിമാരായ തേവലക്കര അലിയാര്‌കുഞ്ഞ്‌മൗലവി, തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവിഎന്നിവര്‍ അനുശോചന സന്ദേശത്തില്‍പറഞ്ഞു. അദ്ദേഹത്തിന്‍െറ പേരില്‍ മയ്യിത്ത്‌നമസ്‌കരിക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥനനടത്തണമെന്നും മഹല്ല്‌ ജമാഅത്തുകളോട്‌അവര്‍ അഭ്യര്‍ത്ഥിച്ചു.

ഭാരതത്തിലെ ന്യൂനപക്ഷത്തിനുപൊതുവിലും മുസ്‌ലിം സമുദായത്തിനുപ്രത്യേകിച്ചും തീരാനഷ്‌ടമാണ്‌ബനാത്ത്‌വാലയുടെ വേര്‍പാട്‌. ആ ശബ്‌ദവുംകൂര്‍മ്മ ബുദ്ധിയും സമുദായത്തിന്‌ ഒട്ടനവധിനേട്ടങ്ങളുണ്ടാക്കിട്ടുണ്ടെന്ന്‌ കേരള മുസ്‌ലിംജമാഅത്ത്‌ ഫെഡറേഷന്‍ എറണാകുളം ജില്ലാപ്രസിഡന്‍റ്‌ രണ്ടാര്‍കര മീരാന്‍മൗലവിഅനുശോചന സന്ദേശത്തില്‍
പറഞ്ഞു.
Thursday, 26 June 2008

ഓര്മയിലെ ഹരിതകാന്തി

അന്തരിച്ച മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരിക്കുന്നു.



എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ബനാത്ത്‌വാലയുടേത്‌. മുസ്‌ലിംലീഗിന്റെ എംപിയായി പലപ്രാവശ്യം പാര്‍ലമെന്റില്‍ പോയ അദ്ദേഹം സമുദായത്തിനും രാഷ്ട്രത്തിനും നാടിനും വേണ്ടി മഹത്തായ സേവനമാണു കാഴ്ചവത്‌. ഷാബാനു കേസില്‍, 1985ല്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ച്‌ ഇസ്‌ലാമിക ശരീഅത്തിനെതിരെ പടനയിക്കാന്‍ കമ്യൂണിസ്റ്റുകളും മറ്റു മുസ്‌ലിം വിരുദ്ധരും മുന്നിട്ടിറങ്ങിയപ്പോള്‍, ബനാത്ത്‌വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടവും പ്രസംഗവുമാണു പില്‍ക്കാലത്തു ശരീഅത്ത്‌ നിയമത്തിന്‌ അടിത്തറ പാകിയത്‌.


അദ്ദേഹം അവതരിപ്പി സ്വകാര്യബില്‍ കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും പ്രത്യേക താല്‍പര്യത്തോടെ ഏറ്റെടുത്ത്‌, സര്‍ക്കാര്‍ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു.ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പല പ്രാവശ്യം പാര്‍ലമെന്റില്‍ അദ്ദേഹം ശബ്ദിച്ചു. മഹാരാഷ്ട്രയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മലയാളികള്‍ക്കുമെതിരെ ശിവസേന തിരിഞ്ഞപ്പോള്‍ അതിനെതിരെ ധീരമായി പോരാടിയാണു മഹാരാഷ്ട്രാ അസംബ്ലിയിലേക്കെത്തിയത്‌. അന്നേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു ബാഫി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും നിര്‍ദേശപ്രകാരമാണു പാര്‍ലമെന്റിലേക്കു മത്സരിച്ചത്‌.


അവസാനം എന്റെ അടുത്തു വന്ന്‌,"ഇനി മത്സരിക്കാന്‍ "ഉദ്ദേശിക്കുന്നില്ല എന്നു പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിയിരുന്നു. പാണക്കാട്ട്‌ എന്തു വിശേഷമുണ്ടായാലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടേക്കുള്ള യാത്രകളില്‍ യാത്രാദൂരമോ പ്രായാധിക്യമോ ആരോഗ്യാവസ്ഥയോ അദ്ദേഹം പരിഗണിി‍രുന്നില്ല. മനോഹരമായ ഷാള്‍, അത്തര്‍ തുടങ്ങിയ സമ്മാനങ്ങളുമായിട്ടാണു വരിക. ഭാര്യ ശരീഫാ ഫാത്തിമാ ബീവി മരിച്ച സമയത്ത്‌, മുതിര്‍ന്ന കാരണവരെപ്പോലെ ഇവിടെ ഓടിയെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതു മറക്കാനാവില്ല.


ഇടയ്ക്കിടെ ആരോഗ്യകാര്യങ്ങളന്വേഷിച്ചും രാഷ്ട്രീയ സ്ഥിതിഗതികളില്‍ ചര്‍ച്ച നടത്തിയും നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണങ്ങളും നടത്തിയിരുന്നു. മുംബൈയില്‍ നിന്നു വിളിക്കുന്നുവെന്നു പറയുമ്പോള്‍ ആദ്യം അദ്ദേഹത്തിന്റെ ശബ്ദമാണു പ്രതീക്ഷിക്കുക.


ജി.എം. ബനാത്ത്‌വാലയുടെ വിയോഗം എന്നില്‍ വളരെ അധികം വേദനയുളവാക്കുന്നു. അപ്രതീക്ഷിതമായ ഈ ദുഃവാര്‍ത്തയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. പാര്‍ട്ടിക്ക്‌ ഒരു തീരാനഷ്ടമാണ്‌ അദ്ദേഹത്തിന്റെ വിയോഗം.
മലയാള മനോരമ