Showing posts with label Banathwala. GM Banathwala. Show all posts
Showing posts with label Banathwala. GM Banathwala. Show all posts

Sunday, October 5, 2008

പൊന്നാനിവാല

ബനാത്ത്‌വാല ഒരു മുംബൈവാല നേതാവാണെന്ന്‌ ആരൊക്കെ പറഞ്ഞാലും പൊന്നാനിക്കാര്‍ സമ്മതിച്ചുതരില്ല. അതുകൊണ്ടാണ്‌ ഏഴുതവണ അവര്‍ പൊന്നാനിയില്‍ നിന്നു പൊന്നുപോലെ അദ്ദേഹത്തെ ലോക്സഭയിലെത്തിച്ചത്‌. അതുകൊണ്ടു തന്നെ അന്നാട്ടുകാര്‍ അദ്ദേഹത്തെ പാര്‍ലമെന്റിലെ പൊന്നാനി വാലയാക്കി. അദ്ദേഹത്തില്‍ പൊന്നാനിക്കാര്‍ അര്‍പ്പിച്ച വിശ്വാസത്തിനു പാര്‍ട്ടിയിലെ പിളര്‍പ്പുപോലും കോട്ടം ഏല്‍പ്പിച്ചില്ല.

മുസ്‌ലിം ലീഗിലെ പിളര്‍പ്പിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ 117,546 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ബനാത്ത്‌വാല തെളിയിച്ചതും അതാണ്‌. ബനാത്ത്‌വാലയ്ക്കു ലഭിച്ചത്‌ 269,491 വോട്ട്‌. അന്നു വിമത മുസ്‌ലിം ലീഗ്‌ ഇടതുമുന്നണിയിലായിരുന്നു. വിമത ലീഗിലെ എം. മൊയ്‌തീന്‍കുട്ടി ഹാജിക്ക്‌ അന്നു ലഭിച്ചത്‌ 151,945 വോട്ട്‌.

പഠിക്കുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നു പറഞ്ഞു ചില കുട്ടികള്‍ മാര്‍ക്ക്‌ വാരിക്കൂട്ടി അധ്യാപകരെ വരെ അമ്പരപ്പിക്കുന്നതു പോലെയായിരുന്നു ഒാ‍രോ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയുടെ ഭൂരിപക്ഷം. അതിങ്ങനെ എണ്ണിത്തുടങ്ങുമ്പോഴേക്കു തന്നെ ലക്ഷങ്ങളിലെത്തും. അങ്ങനെ നോക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ടെന്‍ഷന്‍ വോട്ടെണ്ണിത്തുടങ്ങുമ്പോഴേ ഇല്ലാതാക്കിക്കൊടുത്തു സഹായിക്കുന്ന അപൂര്‍വം സ്ഥാനാര്‍ഥികളിലൊരാളായിരുന്നു ബനാത്ത്‌വാല. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കിട്ടിയ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയെ ഭൂരിപക്ഷത്തിലെ 'ലക്ഷം കൈവിട്ടില്ല. 1980ല്‍ ആര്യാടന്‍ മുഹമ്മദിനോടു മല്‍സരിച്ചു ജയിച്ച ആ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം അരലക്ഷത്തിനു

മുകളിലെത്തി. കൃത്യമായി പറഞ്ഞാല്‍ 50,866. അന്ന്‌ ആര്യാടന്‍ ഉള്‍പെട്ട കോണ്‍ഗ്രസ്‌ (യു) ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. 1999ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമായിരുന്നു ബനാത്ത്‌വാലയുടേത്‌ - 130,478.

പഴയ മുസ്‌ലിം ലീഗിന്റെ വകഭേദമായി ബോംബെ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഫോര്‍ത്ത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു രാഷ്ട്രീയവേദികളില്‍ എത്തിയ അദ്ദേഹം മുഹമ്മദാലി ജിന്നയുടെ മരുമകനായ പീര്‍മുഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനിടയില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ സമ്മേളന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ സി.എച്ച്‌. മുഹമ്മദ്‌ കോയയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം പീര്‍മുഹമ്മദ്‌ പ്രസിഡന്റായ ബോംബെ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതിയിലേക്കെത്തി. ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക്‌ 1961ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബനാത്ത്‌വാലയെ പരാജയപ്പെടുത്തിയ മുസ്‌തഫാ ഫക്കി, ബനാത്ത്‌വാല അധ്യാപകനായ അന്‍ജുമന്‍ സ്കൂളിന്റെ ഭാരവാഹിയായിരുന്നു. ആ ഏറ്റുമുട്ടലിനെ തുടര്‍ന്നു ജോലി രാജിവച്ച ബനാത്ത്‌വാല കുറച്ചൂകാലം സുഹൃത്തിനൊപ്പം ട്യൂട്ടോറിയല്‍ കോളജ്‌ നടത്തി.

1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത്‌ ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.

ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌: ബനാത്ത്‌ വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.

രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. റിലിജിയന്‍ ആന്‍ഡ്‌ പൊളിറ്റിക്സ്‌ ഇന്‍ ഇന്ത്യ, മുസ്‌ലിം ലീഗ്‌, ആസാദി കേ ബാദ്‌ (ഉറുദു) തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബനാത്ത്‌വാലയുടെ വേര്‍പാടോടെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ പക്വതയുള്ള ശബ്ദമാണു നിലച്ചത്‌.

മനോരമ ദിനപത്രം
ജൂണ്‍ 25. /2008 ബുധന്‍

Tuesday, July 22, 2008

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം

ബനാത്ത്‌‌വാല എഴുതിയ അവസാന കത്ത്‌ :

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം


വനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ന്റി കമ്മിറ്റിക്ക്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌്‌ലിംലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ജി.എം. ബനാത്ത്‌വാല അയച്ച കത്തില്‍നിന്ന്‌്‌. ബനാത്ത്‌വാലയുടെ ഈ അവസാന കത്തും ന്യൂനപക്ഷ ക്ഷേത്തിനുവേണ്ടിയുള്ള ശബ്ദമായിരുന്നു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക്‌ സംവരണം ഉറപ്പാക്കുന്നതിനേക്കാള്‍ പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിനാണ്‍ മുന്‍ഗണന നല്‍കേണ്ടതെന്ന്‌്‌്‌ കത്ത്‌ സമര്‍ത്ഥിക്കുന്നു.

``ലോക്‌സഭയിലും നിയമസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ സംവരണം നല്‍കണമെന്ന്‌ മുസ്‌്‌ലിംലീഗ്‌ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അര്‍ഹതപ്പെട്ട ഈ സംവരണം ഇതുവരെ അവര്‍ക്ക്‌്‌ നല്‍കിയിട്ടില്ല. മുസ്‌്‌ലിംകളുടെ പിന്നോക്കാവസ്ഥയും പാര്‍ശ്വവത്‌കരണവും വിവിധ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായിട്ടുണ്ട്‌. മുസ്‌്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ച്‌്‌ ജസ്‌റ്റിസ്‌ രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ട്‌ ആരെയും കണ്ണുതുറപ്പിക്കുന്നതാണ്‌.................................

പട്ടികജാതിക്കാരെക്കാള്‍ ദയനീയമാണ്‌ മുസ്‌്‌ലിംകളുടെ അവസ്ഥ. അവരുടെ രാഷ്ട്രീയ പ്രാതിനിധ്യവും അതീവ ദയനീയമാണ്‌. ശക്തമായ സമത്വനിഷേധമാണ്‌ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്നത്‌. നീതിയും തുല്യതയും ഉറപ്പുനല്‍കുന്ന ശക്തവും ഉജ്വലവുമായ രാഷ്ട്രമെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്‌്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള സംവരണത്തിന്‌ മുന്‍ഗണന നല്‍കണം. പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്‍ രാഷ്ട്രീയ ശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്‌. ലോക്‌സഭയില്‍ സ്‌ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധേയമാണ്‌. 1952-57ലെ ആദ്യ ലോക്‌സഭയില്‍ 24 വനിതകളുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 50-ല്‍ എത്തിയിരിക്കുന്നു. പതിമൂന്നാം ലോക്‌സഭയില്‍ 52 വനിതകളാണുണ്ടായിരുന്നത്‌. ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 4.4 ശതമാനത്തില്‍ നിന്ന്‌്‌ 9.2 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ലോക്‌സഭയിലെ മുസ്‌്‌ലിം പ്രാതിനിധ്യം ശരാശരി അഞ്ച്‌ ശതമാനത്തിന്‌്‌ താഴെയാണ്‌. 1980-ല്‍ ലോക്‌സഭയില്‍ 34 മുസ്‌്‌ലിം എം.പി.മാരുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 34 ആയി ചുരുങ്ങിയിരിക്കുകയാണ്‌. ചില സംസ്ഥാനങ്ങളില്‍നിന്ന്‌്‌ ഒരു മുസ്‌്‌ലിം അംഗം പോലും ലോക്‌സഭയില്‍ ഇല്ലെന്നത്‌ ഞെട്ടിപ്പിക്കുന്ന സത്യമാണ്‌. ചില സംസ്ഥാന നിയമസഭകളില്‍ ഒരു മുസ്‌്‌ലിം എം.എല്‍.എ. പോലുമില്ല. മുസ്‌്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണത്തില്‍ മുന്‍ഗണന നല്‍കണമെന്ന ഞങ്ങളുടെ ആവശ്യത്തെ മുന്‍വിധിയോടെ കാണരുത്‌.

വികസിത ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ പോലും വനിതാ പ്രാതിനിധ്യം മൂന്നിലൊന്നില്‍ താഴെയാണ്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ 19.5 ശതമാനം വനിതകള്‍ മാത്രമാണുള്ളത്‌. മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യം ഇങ്ങനെയാണ്‌-ഫ്രാന്‍സ്‌്‌-18.2 ശതമാനം, ഓസ്‌ട്രേലിയ-26.7 ശതമാനം, പോര്‍ച്ചുഗല്‍-28.3 ശതമാനം, സ്വിറ്റ്‌സര്‍ലാന്റ്‌്‌ 28.5 ശതമാനം..................

മറ്റു അധ:സ്ഥിത വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെയുള്ള നിര്‍ദ്ദിഷ്ട വനിതാ സംവരണ ബില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ഏറ്റവും ദുര്‍ബലവും പിന്നോക്കവുമായ സ്‌ത്രീകള്‍ ന്യൂനപക്ഷ സമൂഹങ്ങളിലാണുള്ളത്‌. അതുകൊണ്ട്‌്‌ മുസ്‌്‌ലിംകളുടേയും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും രാഷ്ട്രീയ ശാക്തീകരണമാണ്‌ ആദ്യം വേണ്ടത്‌......''

ചന്ദ്രിക ദിനപത്രം
Thursday, 26 June 2008

Tuesday, July 1, 2008

കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല

കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല ടി.എ. അഹമ്മദ്‌ കബീര്‍ , (ഐയുഎംഎല്‍ സംസ്ഥാന സെക്രട്ടറി)

ചെന്നൈയില്‍ മുസ്‌ലിം ലീഗ്‌ തമിഴ്നാട്‌ സംസ്ഥാന സമ്മേളന വേദിയില്‍ ജി.എം. ബനാത്ത്‌വാല ചെയ്‌ത പ്രസംഗം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. രാഷ്ട്ര നിര്‍മാണവും സമുദായ സേവനവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ മുസ്‌ലിംകള്‍ ജാഗരൂകരായി അണിചേരണം എന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. ചടങ്ങില്‍ ഏറെനേരം അദ്ദേഹം ചിന്താമഗ്നനായിരുന്നു. അദ്ദേഹത്തിന്‌ ഉള്‍വിളി കിട്ടുകയായിരുന്നുവോ? സംഘബോധവും സംഘശൈലിയും നിലനിര്‍ത്താന്‍ വെമ്പല്‍കൊണ്ട ഇന്ത്യന്‍ നേതൃവൈഭവത്തിന്റെ കണ്ണിയായിരുന്നു ബനാത്ത്‌വാല.

ഖാഇദെമില്ലത്തിന്റെ ഇച്ഛാശക്‌തിയും കെ.എം. സീതി സാഹിബിന്റെ ദിശാബോധവും ഒത്തിണങ്ങിയ അനിതര സാധാരണമായ വ്യക്‌തിത്വം ആയിരുന്നു അത്‌. ഒന്നിനെയും വ്യക്‌തിനിഷ്ഠമായി നോക്കിക്കാണാത്ത അതിശയകരമായ വ്യക്‌തിത്വം. ശരീഅത്ത്‌ വിവാദക്കാലത്ത്‌ ആ ഇടിമുഴക്കം പാര്‍ലമെന്റിന്‌ പുത്തന്‍ അനുഭവമായിരുന്നു.

താന്‍ കൊണ്ടുവരുന്ന സ്വകാര്യ നിയമ നിര്‍മാണ നിര്‍ദേശം രാജ്യത്തിന്റെ നിയമമായി അംഗീകരിപ്പിക്കാന്‍ കഴിയുന്ന മാന്ത്രികമായ കഴിവിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം. ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്ത്‌ സ്പെഷല്‍ മാര്യേജ്‌ ആക്ട്‌ ചര്‍ച്ചാവേളയില്‍ ബി. പോക്കര്‍ സാഹിബ്‌ കാട്ടിയ തന്റേടത്തിന്റെ വര്‍ത്തമാനകാല രൂപമായി അന്നത്‌ മുസ്‌ലിം കേന്ദ്രങ്ങളിലാകെ കൊണ്ടാടപ്പെട്ടു. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്തും ആ പക്വതയും ദീര്‍ഘവീക്ഷണവും നമുക്ക്‌ കൈമുതലായി മാറി.

അലിഗഡിന്റെയും ജാമിഅഃ മില്ലിയയുടെയും കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ അതിനിശിതമായ ദിശാബോധം അത്യപൂര്‍വമായ ഒാ‍ര്‍മക്കുറിപ്പുകളാണ്‌ നമുക്ക്‌ പ്രദാനം ചെയ്യുന്നത്‌. വൈദേശിക നയങ്ങളില്‍ നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരണമെന്നും ഗാന്ധിജിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അതിന്റെ അടിത്തറയാകണമെന്നും അദ്ദേഹം നിര്‍ദേശിു‍. സാമ്രാജ്യത്വത്തിന്റെ കുടില തന്ത്രങ്ങളുടെ കാണാച്ചരടുകള്‍ യഥാവിധി വിലയിരുത്തപ്പെടണമെന്നും മാനവികതയില്‍ ഉൌ‍ന്നിയ ഒരു ലോകക്രമം തേടുന്നവര്‍ കറുത്ത ശക്‌തികളുടെ വലയില്‍ വീഴരുതെന്നും അദ്ദേഹം ഒാ‍ര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.

മുസ്‌ലിം സമൂഹം ഇന്ത്യയില്‍ ദുര്‍ബലരും ബുദ്ധിശൂന്യരുമായ ഒരാള്‍ക്കൂട്ടമല്ലെന്നും അവസരങ്ങള്‍ തേടി സമയം പാഴാക്കുന്നതിനു പകരം അവസരം ഒരുക്കി മുന്നേറണമെന്നും അദ്ദേഹം ഒരധ്യാപകന്റെ ശൈലിയില്‍ സമുദായത്തെ പഠിപ്പിച്ചു. ഒരു കൊല്ലത്തിനിടയില്‍ ദേശീയതലത്തിലുള്ള ഒട്ടേറെ സമ്മേളനങ്ങള്‍ സ്വയം മുന്‍കയ്യെടുത്ത്‌ സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം പ്രശ്നങ്ങളില്‍നിന്ന്‌ ഒളിച്ചോടുന്നവരെയും വൈകാരിക മൂര്‍ച്ഛയില്‍ എടുത്തുചാടുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു.ശക്‌തമായ വാക്കുകളില്‍ താക്കീത്‌ ചെയ്‌തു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച്‌ ജനായത്തത്തിന്റെ വിപുലമായ സാധ്യതകളെ തകിടം മറിക്കരുതെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തുകൊണ്ടേയിരുന്നു. ഗുരുതരമായ രാഷ്ട്രീയ മാറ്റങ്ങളുടെ അടിയൊഴുക്കുകള്‍ മനസ്സിലാക്കി നിലപാടുകളെടുക്കാന്‍ സമുദായം പക്വത കാണിക്കണമെന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്‌. തെറ്റായ ഒരു തീരുമാനം എത്രയോ തലമുറകളെ തീ തീറ്റിക്കുമെന്ന്‌ അനുഭവങ്ങളുടെ നീണ്ട പട്ടിക നിരത്തിക്കൊണ്ട്‌ അദ്ദേഹം വിശദീകരിക്കുന്നത്‌ വീര്‍പ്പടക്കിയാണ്‌ ഞങ്ങളുടെ തലമുറ കേട്ടു നിന്നത്‌.

മലയാള മനോരമ