Sunday, October 5, 2008

പൊന്നാനിവാല

ബനാത്ത്‌വാല ഒരു മുംബൈവാല നേതാവാണെന്ന്‌ ആരൊക്കെ പറഞ്ഞാലും പൊന്നാനിക്കാര്‍ സമ്മതിച്ചുതരില്ല. അതുകൊണ്ടാണ്‌ ഏഴുതവണ അവര്‍ പൊന്നാനിയില്‍ നിന്നു പൊന്നുപോലെ അദ്ദേഹത്തെ ലോക്സഭയിലെത്തിച്ചത്‌. അതുകൊണ്ടു തന്നെ അന്നാട്ടുകാര്‍ അദ്ദേഹത്തെ പാര്‍ലമെന്റിലെ പൊന്നാനി വാലയാക്കി. അദ്ദേഹത്തില്‍ പൊന്നാനിക്കാര്‍ അര്‍പ്പിച്ച വിശ്വാസത്തിനു പാര്‍ട്ടിയിലെ പിളര്‍പ്പുപോലും കോട്ടം ഏല്‍പ്പിച്ചില്ല.മുസ്‌ലിം ലീഗിലെ പിളര്‍പ്പിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ 117,546 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ബനാത്ത്‌വാല തെളിയിച്ചതും അതാണ്‌. ബനാത്ത്‌വാലയ്ക്കു ലഭിച്ചത്‌ 269,491 വോട്ട്‌. അന്നു വിമത മുസ്‌ലിം ലീഗ്‌ ഇടതുമുന്നണിയിലായിരുന്നു. വിമത ലീഗിലെ എം. മൊയ്‌തീന്‍കുട്ടി ഹാജിക്ക്‌ അന്നു ലഭിച്ചത്‌ 151,945 വോട്ട്‌.പഠിക്കുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നു പറഞ്ഞു ചില കുട്ടികള്‍ മാര്‍ക്ക്‌ വാരിക്കൂട്ടി അധ്യാപകരെ വരെ അമ്പരപ്പിക്കുന്നതു പോലെയായിരുന്നു...

Tuesday, July 22, 2008

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗര്‍ജ്ജിക്കുന്ന സിംഹം

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗര്‍ജ്ജിക്കുന്ന സിംഹം:കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ന്യൂഡല്‍ഹി: അത്യധികം ദു:ഖത്തോടും ഞെട്ടലോടും കൂടിയാണ്‌ ബനാത്ത്‌വാല സാഹിബിന്റെ ദേഹവിയോഗം ശ്രവിക്കാനായതെന്ന്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ്‌ പ്രസ്‌താവിച്ചു. ഇപ്പോഴും ബനാത്ത്‌വാല സാഹിബ്‌ വിട്ടുപിരിഞ്ഞു എന്ന്‌ വിശ്വസിക്കാനാവുന്നില്ല.കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈ സംസ്ഥാന മുസ്‌ലിംലീഗ്‌ സമ്മേളനത്തിലാണ്‌ ഞങ്ങള്‍ അവസാനമായി കണ്ടത്‌. ഇന്നലെ ഏറെനേരം ഫോണിലും സംസാരിച്ചിരുന്നു. എന്ത്‌ ചെയ്യാം സര്‍വ്വശക്തന്റെ വിധി.അത്യഗാധമായ പാണ്ഡിത്യവും സ്വതസിദ്ധമായ ശൈലിയും ഭാഷാപരിജ്ഞാനവും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം ദേശീയ രാഷ്‌ട്രീയ രംഗത്തും പാര്‍ലമെന്റിലും പാര്‍ട്ടി രംഗത്തും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു....

അണഞ്ഞുപോയ സൂര്യ തേജസിന്‌ മുമ്പില്‍

അണഞ്ഞുപോയ സൂര്യ തേജസിന്‌ മുമ്പില്‍"വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായ രാഷ്‌ട്രീയ നേതാവ്‌" എന്ന്‌ ഇന്ത്യാ ടുഡെ ഒരിക്കല്‍ ജി.എം. ബനാത്‌വാല സാഹിബിനെ വിശേഷിപ്പിക്കുകയുണ്ടായി. സത്യസന്ധത, വിജ്ഞാനം, ചിന്തക്ക്‌ പിറകെ പ്രവര്‍ത്തനം തുടങ്ങിയവയാണ്‌ ആ കാലഘട്ടത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തിരിച്ചറിയല്‍ അടയാളം. ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ അടുത്ത കാലത്തൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത നഷ്‌ടമാണ്‌ ഈ വിയോഗം സൃഷ്‌ടിച്ചത്‌. സി.എച്ചിന്‌ ശേഷം ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ ദിശാബോധം നല്‍കിയിരുന്ന ഈ സൂരിവര്യന്റെ തിരോധാനം താങ്ങാനാകാത്തതാണ്‌.മരിക്കാത്ത ഓര്‍മ്മകള്‍ നല്‍കിയാണ്‌ അദ്ദേഹം വിട പറഞ്ഞത്‌. മഹാരാഷ്‌ട്ര അസംബ്ലിയില്‍ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത്‌ നടത്തിയ പ്രകടനം, നിര്‍ബന്ധ വന്ധീകരണത്തിന്റെ നിയമ നിര്‍മ്മാണം തടഞ്ഞിട്ട തുടര്‍ന്നുള്ള ഒപ്പു ശേഖരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നിയമ നിര്‍മ്മാണ...

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം

ബനാത്ത്‌‌വാല എഴുതിയ അവസാന കത്ത്‌ :ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണംവനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ന്റി കമ്മിറ്റിക്ക്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌്‌ലിംലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ജി.എം. ബനാത്ത്‌വാല അയച്ച കത്തില്‍നിന്ന്‌്‌. ബനാത്ത്‌വാലയുടെ ഈ അവസാന കത്തും ന്യൂനപക്ഷ ക്ഷേത്തിനുവേണ്ടിയുള്ള ശബ്ദമായിരുന്നു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക്‌ സംവരണം ഉറപ്പാക്കുന്നതിനേക്കാള്‍ പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിനാണ്‍ മുന്‍ഗണന നല്‍കേണ്ടതെന്ന്‌്‌്‌ കത്ത്‌ സമര്‍ത്ഥിക്കുന്നു.``ലോക്‌സഭയിലും നിയമസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ സംവരണം നല്‍കണമെന്ന്‌ മുസ്‌്‌ലിംലീഗ്‌ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അര്‍ഹതപ്പെട്ട ഈ സംവരണം ഇതുവരെ അവര്‍ക്ക്‌്‌ നല്‍കിയിട്ടില്ല. മുസ്‌്‌ലിംകളുടെ പിന്നോക്കാവസ്ഥയും പാര്‍ശ്വവത്‌കരണവും വിവിധ റിപ്പോര്‍ട്ടുകളിലൂടെ...

1980ല്‍ പരിഭാഷകനായി കൂടെ..... വലിയ മനസ്സിനെ അടുത്തറിഞ്ഞ കാലം

ജി.എം. ബനാത്ത്‌വാല എന്ന വലിയ മനുഷ്യനെ കേട്ടറിവുണ്ടായിരുന്നെങ്കിലും അടുത്തറിയുന്നത്‌ 1980ലാണ്‌. പൊന്നാനി ലോക്‌സഭാ മണ്‌ഡലത്തില്‍ മത്സരിക്കുന്ന ലീഗ്‌ സ്ഥാനാര്‍ത്ഥി ബനാത്ത്‌വാലാ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അവസരം കൈവന്നു. എത്രയുംവേഗം തിരൂര്‍ ടൂറിസ്റ്റ്‌ ഹോമില്‍ എത്തണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ചന്ദ്രികയില്‍ ഡ്യൂട്ടി ഏര്‍പ്പാടുവരുത്തി തിരൂരിലേക്ക്‌ വണ്ടി കയറുമ്പോള്‍ ഉല്‍ക്കണ്‌ഠ മാത്രമായിരുന്നു മനസ്സില്‍. എങ്ങനെയാവും അദ്ദേഹം പെരുമാറുക? പരിഭാഷയുടെ രംഗത്ത്‌ അമ്പേ പരാജയമാവുമോ? തിരൂര്‍ ടൂറിസ്റ്റ്‌ ഹോമിലെത്തിയപ്പോള്‍ മണ്‌ഡലം നേതാക്കളുടെ നടുവില്‍ നേതാവ്‌ ഇരിക്കുകയാണ്‌. ആരോ പരിചയപ്പെടുത്തി പരിഭാഷകന്‍ വന്നിരിക്കുന്നു.കുഞ്ഞാലിക്കുട്ടിക്കേയി, പരിയാരത്ത്‌ ബാവ, കുഞ്ഞുഹാജി, അബൂബക്കര്‍ ഹാജി തുടങ്ങി ഒട്ടേറെ നേതാക്കളൊടൊപ്പമായിരുന്നു യാത്ര.ആര്യാടന്‍ മുഹമ്മദ്‌ ആയിരുന്നു ബനാത്ത്‌വാലയുടെ എതിരാളി....

Tuesday, July 1, 2008

പൂവിന്റെ നിഷ്കളങ്കതയുള്ള ഉരുക്കു മനുഷ്യന്‍

പൂവിന്റെ നിഷ്കളങ്കതയുള്ള ഉരുക്കു മനുഷ്യന്‍ (എം.പി.അബ്ദുസ്സമദ്‌ )സമദാനിതലയെടുപ്പോടുകൂടി പാര്‍ലമെന്റിന്റെ വരാന്തയിലൂടെ ജി.എം. ബനാത്ത്‌വാല നടന്നുനീങ്ങുകയാണ്‌. പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവടക്കം ഒട്ടേറെ ദേശീയ നേതാക്കന്‍മാരുടെ വ്യക്‌തിത്വഗാംഭീര്യത്തിന്‌ അലങ്കാരം ചാര്‍ത്തിയ പൈജാമയും കുര്‍ത്തയും ഷെര്‍വാനിയും തലയില്‍ ഉയര്‍ന്നുനില്‍ക്കുന്ന കറുത്ത തൊപ്പിയും ധരിച്ച്‌ കൈയിലൊരു ബാഗും തൂക്കി രാജകീയ പ്രൌഢിയോടെ അദ്ദേഹം കടന്നുപോകുമ്പോള്‍ അഭിവാദ്യംചൊത്തവരായി ആരുമില്ല.ബനാത്ത്‌വാലയുടെ പാര്‍ലമെന്റ്‌ പ്രഭാഷണങ്ങള്‍ ഒന്നിനൊന്നു മികവുറ്റതായിരുന്നു. സമയപരിധി പരിഗണിക്കാതെ അദ്ദേഹത്തിന്‌ അവസരം നീട്ടിക്കൊടുക്കാന്‍ സ്പീക്കര്‍മാര്‍ തയാറായി. വാക്കുകളുടെ കുത്തൊഴുക്കായിരുന്നു ആ പ്രഭാഷണം. ഇടയ്ക്ക്‌ കത്തിക്കയറും. ചാട്ടുളിപോലുള്ള വിമര്‍ശനം കൊള്ളേണ്ടിടത്തു കൊള്ളുമ്പോള്‍ പലര്‍ക്കും പൊള്ളുമായിരുന്നു. പാര്‍ലമെന്റിനു പുറത്തും ബനാത്ത്‌വാലയുടെ...

കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല

കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല ടി.എ. അഹമ്മദ്‌ കബീര്‍ , (ഐയുഎംഎല്‍ സംസ്ഥാന സെക്രട്ടറി)ചെന്നൈയില്‍ മുസ്‌ലിം ലീഗ്‌ തമിഴ്നാട്‌ സംസ്ഥാന സമ്മേളന വേദിയില്‍ ജി.എം. ബനാത്ത്‌വാല ചെയ്‌ത പ്രസംഗം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. രാഷ്ട്ര നിര്‍മാണവും സമുദായ സേവനവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ മുസ്‌ലിംകള്‍ ജാഗരൂകരായി അണിചേരണം എന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. ചടങ്ങില്‍ ഏറെനേരം അദ്ദേഹം ചിന്താമഗ്നനായിരുന്നു. അദ്ദേഹത്തിന്‌ ഉള്‍വിളി കിട്ടുകയായിരുന്നുവോ? സംഘബോധവും സംഘശൈലിയും നിലനിര്‍ത്താന്‍ വെമ്പല്‍കൊണ്ട ഇന്ത്യന്‍ നേതൃവൈഭവത്തിന്റെ കണ്ണിയായിരുന്നു ബനാത്ത്‌വാല. ഖാഇദെമില്ലത്തിന്റെ ഇച്ഛാശക്‌തിയും കെ.എം. സീതി സാഹിബിന്റെ ദിശാബോധവും ഒത്തിണങ്ങിയ അനിതര സാധാരണമായ വ്യക്‌തിത്വം ആയിരുന്നു അത്‌. ഒന്നിനെയും വ്യക്‌തിനിഷ്ഠമായി...

Monday, June 30, 2008

അനുശോചനം

അനുശോചനംപാര്‍ലമെന്ററി പാര്‍ട്ടി അനുശോചിച്ചുതിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ്‌ നിയമസഭാ പാര്‍ട്ടി യോഗം അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മരണവാര്‍ത്ത അറിഞ്ഞയുടന്‍ നിയമസഭയിലായിരുന്ന മുസ്‌ലിം ലീഗ്‌ എം.എല്‍.എ. മാര്‍ ഉടന്‍ സഭവിട്ടിറങ്ങി പ്രത്യേക യോഗം ചേര്‍ന്നു. ബനാത്ത്‌വാലയുടെ വേര്‍പാട്‌ കനത്ത ആഘാതമായെന്നും പ്രസ്ഥാനത്തിന്‌ നികത്താനാവാത്ത നഷ്‌ടമാണെന്നുംഅനുസ്‌മരിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.ടി. അഹമ്മദലി, ഡെപ്യൂട്ടി ലീഡര്‍ പി.കെ. അബ്‌ദുറബ്ബ്‌, സെക്രട്ടറി കുട്ടി അഹമ്മദ്‌ കുട്ടി, ട്രഷറര്‍ മുഹമ്മദുണ്ണി ഹാജി, വി.കെ. ഇബ്രാഹിം കുഞ്ഞ്‌, യു.സി. രാമന്‍, എം. ഉമ്മര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു. ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, അബ്‌ദുറഹിമാന്‍ രണ്ടത്താണി, യു.ഡി.എഫിനെ പ്രതിനിധീകരിച്ച്‌...

ഓര്മയിലെ ഹരിതകാന്തി

അന്തരിച്ച മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരിക്കുന്നു. എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ബനാത്ത്‌വാലയുടേത്‌. മുസ്‌ലിംലീഗിന്റെ എംപിയായി പലപ്രാവശ്യം പാര്‍ലമെന്റില്‍ പോയ അദ്ദേഹം സമുദായത്തിനും രാഷ്ട്രത്തിനും നാടിനും വേണ്ടി മഹത്തായ സേവനമാണു കാഴ്ചവത്‌. ഷാബാനു കേസില്‍, 1985ല്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ച്‌ ഇസ്‌ലാമിക ശരീഅത്തിനെതിരെ പടനയിക്കാന്‍ കമ്യൂണിസ്റ്റുകളും മറ്റു മുസ്‌ലിം വിരുദ്ധരും മുന്നിട്ടിറങ്ങിയപ്പോള്‍, ബനാത്ത്‌വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടവും പ്രസംഗവുമാണു പില്‍ക്കാലത്തു ശരീഅത്ത്‌ നിയമത്തിന്‌ അടിത്തറ പാകിയത്‌.അദ്ദേഹം അവതരിപ്പി സ്വകാര്യബില്‍ കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും...

ജി.എം. ബനാത്ത്‌വാല അന്തരിച്ചു ( ജൂണ്‍ 25, 2008 )

മുംബൈ: മുസ്‌ലീം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വൈകിട്ട്‌ നാലു മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. കബറടക്കം നാളെ രാവിലെ ഏഴു മണിക്ക്‌ സൌത്ത്‌ മുംബൈയിലെ ഛന്ദന്‍വാഡിയിലെ കബര്‍സ്ഥാനില്‍ നടക്കും. മികച്ച പാര്‍ലമെന്റേറിയനായി കക്ഷിഭേദമന്യേ വിലയിരുത്തപ്പെട്ടിട്ടുള്ള ബനാത്ത്‌വാലയുടെ നിര്യാണത്തോടെ മിതവാദത്തിന്റെ ഒരു ദേശീയ മുമാണ്‌ ലീഗിന്‌ നഷ്ടമാകുന്നത്‌. 1935 ഓഗസ്റ്റ്‌ 15ന്‌ മുംബൈയിലെ ഒരു വര്‍ത്തക കുടുംബത്തിലാണ്‌ ബനാത്ത്‌വാല ജനിച്ചത്‌. പൂര്‍വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും മുംബൈയില്‍ കുടിയേറിപ്പാര്‍ത്തവരാണ്‌. എംകോം, ബിഎഡ്‌ എന്നിവ പാസായ ശേഷം കൊമേഴ്സ്‌ സ്കൂളില്‍ അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ജോലി വിട്ടു. സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തി. അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍...

Page 1 of 512345Next